Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സെന്റ്‌മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണാഘോഷം



കിടങ്ങൂര്‍ സെന്റ്‌മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണാഘോഷത്തോടനുബന്ധിച്ച് വര്‍ണാഭമായ ഘോഷയാത്ര നടന്നു. മാവേലിയും, വ്യത്യസ്ഥ വേഷവിധാനങ്ങളുമായി കുട്ടികള്‍ ഘോഷയാത്രയില്‍ അണി നിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര ടൗണ്‍ ചുറ്റി തിരികെ സ്‌കൂളിലെത്തിയാണ് സമാപിച്ചത്. മലയാളി മങ്ക മത്സരവും, മാവേലി മന്നന്‍ മത്സരവും കൗതുകക്കാഴ്ചയൊരുക്കി. വടംവലി മത്സരവും, പൂക്കള മത്സരവും ശ്രദ്ധേയമായി. സ്‌കൂള്‍ മാനേജര്‍ ഫാ ജോസ് നെടുങ്ങാട്ട്, പ്രിന്‍സിപ്പല്‍ ബിനോയി ടി.ജി, ഹെഡ്മാസ്റ്റര്‍ എബി കുര്യന്‍, പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി ജോണ്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, പിടിഎ പ്രസിഡന്റ് ഫിലിപ് കെ.കെ കൂടത്തിനാല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments