Breaking...

9/recent/ticker-posts

Header Ads Widget

കാരിപ്പടത്ത് കാവില്‍ പാചകപ്പുരയുടെ സമര്‍പ്പണം



കുറിച്ചിത്താനം കാരിപ്പടത്ത് കാവില്‍ പുതുതായി നിര്‍മിച്ച പാചകപ്പുരയുടെ സമര്‍പ്പണം നടന്നു. മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് മഹാഗണപതി ഹോമവും പാലുകാച്ചല്‍ ചടങ്ങും നടന്നത്.  കാരിപ്പടവത്ത് കാവിലെ കുംഭഭരണി മഹോല്‍സവത്തിനും പ്രധാന ആഘോഷ ദിവസങ്ങളിലും പ്രസാദമൂട്ട് വഴിപാടായി നടത്തിവരുന്നു. താല്‍ക്കാലികമായി നിര്‍മിക്കുന്ന പാചകപ്പുരകള്‍ അസൗകര്യമാവുന്ന സാഹചര്യത്തിലാണ് പുതിയ പാചകപ്പുര നിര്‍മിക്കാന്‍ ക്ഷേത്രവികസന സമിതിയും ദേവസ്വവും ചേര്‍ന്ന് തീരുമാനിച്ചത്‌. വികസന പ്രവര്‍ത്തനങ്ങളുടെ അടുത്തഘട്ടത്തില്‍ ഊട്ടുപുരയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് വികസന സമിതിയും ദേവസ്വവും പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.




Post a Comment

0 Comments