Breaking...

9/recent/ticker-posts

Header Ads Widget

ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.



കിടങ്ങൂര്‍ സൗത്ത് ക്‌നാനായ ദീപ്തി കുടുംബകൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കൂട്ടായ്മയില്‍ ഉള്‍പ്പെട്ട 30 കുടുംബങ്ങളിലെ അംഗങ്ങളാണ് ആഘോഷങ്ങള്‍ക്കായി ഒത്തുചേര്‍ന്നത്. കസേരകളിയും സുന്ദരിക്ക് പൊട്ടുകുത്തലും കുപ്പിയില്‍ വെള്ളം നിറയ്ക്കലും അടക്കം വിവിധ മല്‍സരങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം ആവേശത്തോടെ പങ്കെടുത്തു. മല്‍സരങ്ങള്‍ക്ക് ശേഷം നടന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ഓണസന്ദേശം നല്കി. ഫാ ബിജു ചിറത്തറ മുഖ്യപ്രഭാഷണവും മല്‍സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും നിര്‍വഹിച്ചു. ക്‌നാനായ ദീപ്തി പ്രസിഡന്റ് ബിനു സ്റ്റീഫന്‍ പല്ലോന്നില്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ജോയിസ് എടാട്ട്, ട്രഷറര്‍ ബേബി കൂടത്തിനാല്‍, തോമസ് കുരീക്കാട്ടില്‍, ബിനു പതിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് ഓണസദ്യയോടെ പരിപാടികള്‍ സമാപിച്ചു.




Post a Comment

0 Comments