Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മറിയപ്പള്ളി മുട്ടത്ത് വീടിനുള്ളില്‍ അമ്മയുടെയും, മകന്റേയും മൃതദേഹം കണ്ടെത്തി.



കോട്ടയം മറിയപ്പള്ളി മുട്ടത്ത് വീടിനുള്ളില്‍ അമ്മയുടെയും, മകന്റേയും മൃതദേഹം കണ്ടെത്തി.മറിയപ്പള്ളി മുട്ടം സ്വദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. രാജമ്മയുടേയും, സുഭാഷിന്റേയും മൃതദേഹം ഇരുവരുടേയും കിടപ്പു മുറികളിലാണ് കണ്ടെത്തിയത്. രാജമ്മ രോഗബാധിതയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെ എഴുന്നേറ്റ രാജമ്മയുടെ ഇളയ മകന്‍ മധുവാണ് അമ്മയെ അനക്കമില്ലാതെ കണ്ടത്. ഇതേ തുടര്‍ന്ന് മധു സുഭാഷിന് അടുത്തെത്തി. സുഭാഷിനെ വിളിച്ചെങ്കിലും സുഭാഷിനും അനക്കമുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് മധു വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് രണ്ടു പേരും മരണപ്പെട്ടതായി കണ്ടെത്തിയത്.




Post a Comment

0 Comments