Breaking...

9/recent/ticker-posts

Header Ads Widget

സംക്രാന്തിയില്‍ പ്രൈവറ്റ് ബസ് കണ്ടക്ടറെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.



സംക്രാന്തിയില്‍  പ്രൈവറ്റ് ബസ് കണ്ടക്ടറെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട്   പരീയത്ത്‌ശ്ശേരി വീട്ടില്‍  ഡോണ്‍ മാത്യു (24), പെരുമ്പായിക്കാട് നട്ടാശ്ശേരി ചവിട്ടുവരി  തൈത്തറയില്‍   ജസ്ലിന്‍ (20) എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.  കേസിലെ ഒന്നാം പ്രതിയായ സംക്രാന്തി പെരുമ്പായിക്കാട്  കണ്ണച്ചാല്‍ വീട്ടില്‍ ബേബിയുടെ മകന്‍ ബിന്റോ ബേബിയെ (22)  കോട്ടയത്തുള്ള ബാറിലെ മാനേജരെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട് . ഇവര്‍ കഴിഞ്ഞ ദിവസം സംക്രാന്തി   നീലിമംഗലം ഭാഗത്ത് വച്ച് സ്വകാര്യ ബസ് കണ്ടക്ടര്‍ ആയ കുര്യന്‍ തോമസ്  എന്നയാളെയാണ് കുത്തി പരിക്കേല്‍പ്പിച്ചത്. ബസിന്റെ ബെല്ലടിച്ചതിനെ ചൊല്ലി പ്രതികള്‍ കണ്ടക്ടറുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് കണ്ടക്ടറെ കത്തികൊണ്ട് കുത്തുകയുമായിരുന്നു.ബസ് യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പ്രതികള്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയും തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടുകയുമായിരുന്നു.  ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ ഷിജി കെ, എസ്.ഐ മാരായ വിദ്യാ. വി, പ്രദീപ് ലാല്‍, പവനന്‍, സി.പി.ഒ മാരായ പ്രവീണ്‍ രാകേഷ്, സിജാസ്, അനീഷ് വി.കെ ,സുനില്‍, അനീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.




Post a Comment

0 Comments