Breaking...

9/recent/ticker-posts

Header Ads Widget

പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു



ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും കൂടല്ലൂര്‍ സെന്റ് ജോസഫ്‌സ് യുപി സ്‌കൂളിലെയും കുട്ടികള്‍ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. കോതകുന്നേല്‍ പുരയിടത്തില്‍ നടത്തിയ പാവല്‍, പടവലം കൃഷികളുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഉദ്ഘാടനം ചെയ്തു. കൃഷി അസി. ഡയറക്ടര്‍ ഡോ ലെന്‍സി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അശോക് കുമാര്‍ പൂതമന, പഞ്ചായത്ത് അംഗം സിബി സിബി, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തരിശ് കിടന്ന നിലം കൃഷിയോഗ്യമാക്കി കുട്ടികളുടെ കൃഷിയ്ക്ക് നേതൃത്വം നല്കിയത് കോതകുന്നേല്‍ വിജയനാണ്.




Post a Comment

0 Comments