Breaking...

9/recent/ticker-posts

Header Ads Widget

കെ.എസ്.ആര്‍.ടി.സി പാലാ വഴി കൂടുതല്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ ആരംഭിക്കുന്നു.



കെ.എസ്.ആര്‍.ടി.സി പാലാ വഴി കൂടുതല്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ ആരംഭിക്കുന്നു. തിരുവനന്തപുരത്തു നിന്നും പുനലൂര്‍-എരുമേലി-പാലാ-തൊടുപുഴ-തൃശ്ശൂര്‍ റൂട്ടില്‍ പുതിയ രാത്രികാല സൂപ്പര്‍ഫാസ്റ്റ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. വൈകിട്ട് 7.50ന്  തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന സര്‍വ്വീസ് വെളുപ്പിന് 1 മണിക്ക് പാലായിലും, 4 മണിക്ക് തൃശ്ശൂരിലുമെത്തും. ഉച്ചക്ക്  12ന്  തൃശ്ശൂരില്‍ നിന്നും പുറപ്പെടുന്ന സര്‍വ്വീസ് 3.35ന് പാലായിലും, 8.35ന് തിരുവനന്തപുരത്തും എത്തും. ഇതോടെ രാത്രി 10, 11.45, വെളുപ്പിന് 1, 3, 4, 4.40, 5 എന്നീ സമയങ്ങളില്‍ പാലായില്‍ നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ലഭ്യമാകും. രാത്രികാല ദീര്‍ഘദൂര സര്‍വ്വീസുകള്‍ പാലാ മേഖലയിലെ യാത്രക്കാര്‍ക്ക് സഹായകരമാകുമെന്ന് പാസഞ്ചേഴ്‌സ് അസോസ്സിയേഷന്‍ ചെയര്‍മാന്‍ ജെയ്‌സണ്‍ മാന്തോട്ടം പറഞ്ഞു.




Post a Comment

0 Comments