Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 58-ാമത് സ്ഥാപക ദിനാചരണം



കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 58-ാമത് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍  രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പിന്നോക്കാവസ്ഥയിലുള്ളരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കിയുള്ള കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  പറഞ്ഞു. 

അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍,  ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, അഡ്വ. ഫില്‍സണ്‍ മാത്യൂസ്, ബെസ്സി ജോസ് തുടങ്ങിയവര്‍  പ്രസംഗിച്ചു. 1964 സെപ്റ്റംബര്‍ 14 നാണ് കെ.എസ്.എസ്.എസ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്.




Post a Comment

0 Comments