Breaking...

9/recent/ticker-posts

Header Ads Widget

അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും, മദ്യം-മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണവും



കുറവിലങ്ങാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും, മദ്യം-മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണവും നടത്തി. പോലീസ് സ്‌റ്റേഷന്‍ അങ്കണത്തില്‍ നടന്ന യോഗം വൈക്കം ഡി.വൈ.എസ്.പി എ.ജെ തോമസ് ഉദ്ഘാടനം ചെയ്തു. എസ്.എച്ച്.ഒ നിര്‍മല്‍ ബോസ് അദ്ധ്യക്ഷനായിരുന്നു. ഡോക്ടര്‍മാരായ ദിനേശ് ബാബു, എക്‌സന്‍ മാത്യു, മുരളീധരന്‍, ദീപക് തുടങ്ങിയവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. എസ്.ഐ സദാശിവന്‍, ജനമൈത്രി സി.പി.ഒ രാജേഷ്, പി.ആര്‍.ഒ സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments