Breaking...

9/recent/ticker-posts

Header Ads Widget

ലയണ്‍സ് ഡിസ്ട്രിക് 318-ബിയുടെ നെഫ്രോ കെയര്‍ പ്രോജക്റ്റിന്റെ ഉദ്ഘാടനം പാലാ സ്‌പൈസ് വാലി ലയണ്‍സ് ക്ലബ്ബില്‍ നടന്നു.



ലയണ്‍സ് ഡിസ്ട്രിക് 318ബിയുടെ നെഫ്രോ കെയര്‍ പ്രോജക്റ്റിന്റെ ഉദ്ഘാടനം പാലാ സ്‌പൈസ് വാലി ലയണ്‍സ് ക്ലബ്ബില്‍ നടന്നു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 130 ലയണ്‍സ് ക്ലബ്ബുകളിലൂടെ എണ്ണായിരത്തോളം വൃക്കരോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്കാണ് തുടക്കമായത്. നെഫ്രോ കെയര്‍ പ്രോജക്റ്റ് ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ചാള്‍സ് ജോണ്‍ അദ്ധ്യക്ഷനായിരുന്നു. ലയണ്‍സ് ഡിസ്ട്രിക് ഗവര്‍ണര്‍ ഡോ. സണ്ണി വി സഖറിയ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബി ഹരിദാസ്, തോമസ്‌കുട്ടി ആനിത്തോട്ടം, ഡോ ബിനോ കോശി, ആര്‍ വെങ്കിടാചലം, കെ.എ തോമസ്, മാര്‍ട്ടിന്‍ ഫ്രാന്‍സിസ്, വിന്നി ഫിലിപ്പ്, ടോമി കുറ്റിയാങ്കല്‍, കെ.എസ് മോഹനന്‍ പിള്ള, ജോജി എബ്രാഹം തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments