Breaking...

9/recent/ticker-posts

Header Ads Widget

നെഫ്രോ കെയര്‍ പ്രൊജക്ട് ഉദ്ഘാടനം ശനിയാഴ്ച



ലയണ്‍സ് ഡിസ്ട്രിക്ട് 318 ബിയുടെ നെഫ്രോ കെയര്‍ പ്രൊജക്ട് ഉദ്ഘാടനം ശനിയാഴ്ച നടക്കും. പാലാ സ്പസ് വാലി ലയണ്‍സ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ മാണി സി കാപ്പന്‍ എം,എല്‍,എ ഉദ്ഘാടനം നിര്‍വഹിക്കും. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 130-ഓളം ലയണ്‍സ് ക്ലബ്ബുകളിലൂടെ 8000ത്തോളം ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശനിയാഴ്ച വൈകിട്ട് നാലിന് നടക്കുന്ന യോഗത്തില്‍ നെഫ്രോകെയര്‍ പ്രോജക്ട് ഡയറക്ടര്‍ ചാള്‍സ് ജോണ്‍ അധ്യക്ഷനായിരിക്കും. ഡിസ്ട്രിക്ട് ഗവര്‍ണര്‍ സണ്ണി വി സക്കറിയ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഡയാലിസിസ് കിറ്റ് വിതരണം നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ബി. ഹരിദാസ്, അഡ്വ. രമണന്‍ നായര്‍, ഡോ. സണ്ണി വി സക്കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments