Breaking...

9/recent/ticker-posts

Header Ads Widget

ജനാധിപത്യ മഹിള അസോസിയേഷന്‍ പാലാ ഏരിയ സമ്മേളനം



അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ പാലാ ഏരിയ സമ്മേളനം വെള്ളാപ്പാട് എസ്എന്‍ഡിപി ഹാളില്‍ നടന്നു സമ്മേളനത്തിന് മുന്നോടിയായി കൊട്ടാരമറ്റത്ത് നിന്നും ആരംഭിച്ച പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കുചേര്‍ന്നു. മുതിര്‍ന്ന അംഗം കെജി ഭാര്‍ഗ്ഗവിയമ്മ പതാക ഉയര്‍ത്തി. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടി സമ്മേളനം ഉദ്ഘാടനം ചെയ്തു. മാലിനി അരവിന്ദ് അധ്യക്ഷയായിരുന്നു. ഏരിയ സെക്രട്ടറി തങ്കമണി ശശി പ്രവര്‍ത്തറിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി തങ്കമ്മ ജോര്‍ജ്ജുകുട്ടി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പിഎം ജോസഫ്, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ്ജ്, സജേഷ് ശശി, കൃഷ്ണകുമാരി രാജശേഖരന്‍, കെവി ബിന്ദു, കവിത റെജി, ഉഷ വേണുഗോപാല്‍, പുഷ്പ ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments