Breaking...

9/recent/ticker-posts

Header Ads Widget

പ്രതിയെ തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിച്ചു



കട്ടച്ചിറയില്‍ വാക്കുതര്‍ക്കത്തിനിടയില്‍ 64-കാരനെ സ്‌ക്രൂഡ്രൈവര്‍ ഉപോയിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിച്ചു. പുന്നത്തുറ വെസ്റ്റ് മാമൂട്ടില്‍ എം.കെ കുഞ്ഞുമോനെ കൊലപ്പെടുത്തിയ കട്ടച്ചിറ രതീഷ്ഭവനില്‍ രവിയെ വൈകിട്ട് 5 മണിയോടെയാണ് കിടങ്ങൂര്‍ പോലീസ് സംഭവ സ്ഥലത്തെത്തിച്ചത്. മദ്യലഹരിയിലായിരുന്നു പ്രതി വാക്കുതര്‍ക്കത്തിനിടെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചാണ് കൊല നടത്തിയത്. കൊലപാതകത്തിനുപയോഗിച്ച സ്‌ക്രൂ ഡ്രൈവര്‍ പ്രതിയുടെ താമസ സ്ഥലത്തുനിന്നും കണ്ടെടുത്തു. ഫിംഗര്‍പ്രിന്റ് സ്‌ക്വാഡും, സയന്റിഫിക് എക്‌സ്‌പേര്‍ട്‌സും സ്ഥലത്തെത്തിയിരുന്നു. കൊല്ലപ്പെട്ട കുഞ്ഞുമോന്‍ പാട്ടകൃഷി നടത്തിയിരുന്ന കൃഷിയിടത്തില്‍വച്ചാണ് സംഭവം നടന്നത്. പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതറിഞ്ഞ് നിരവധിയാളുകള്‍ സ്ഥലത്തെത്തിയിരുന്നു. കിടങ്ങൂര്‍ എസ്.എച്ച്.ഒ കെ.ആര്‍ ബിജു, എസ്.ഐ കുര്യന്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.




Post a Comment

0 Comments