Breaking...

9/recent/ticker-posts

Header Ads Widget

ഓണവിപണിയില്‍ കുടുംബശ്രീക്ക് മികച്ച നേട്ടം



കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഓണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയില്‍ നടത്തിയ വിപണനമേളകളില്‍ 1 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവ് ഉണ്ടായതായി ഭാരവാഹികള്‍ അറിയിച്ചു.തിരുനക്കര മൈതാനിയില്‍ ജില്ലാതല ഓണവിപണന മേളയും, സി.ഡി.എസ് തലത്തില്‍ 76 മേളകളും കുടുംബശ്രീ സംഘടിപ്പിച്ചിരുന്നു. ഓരോ അയല്‍ക്കൂട്ടവും ഒരു ഉല്‍പ്പന്നമെങ്കിലും സി.ഡി.എസ് വിപണനമേളകളില്‍ ലഭ്യമാക്കിയിരുന്നു. ജെ.എല്‍.ജികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും , കുടുംബശ്രീ സംരംഭകര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളുമാണ് ഓണം വിപണനമേളകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഓണവിപണിയില്‍ കുടുംബശ്രീക്ക് മികച്ച നേട്ടം കൊയ്യാന്‍ കഴിഞ്ഞതായി ജില്ലാ മിഷന്‍ ഭാരവാഹികള്‍ പറഞ്ഞു.




Post a Comment

0 Comments