Breaking...

9/recent/ticker-posts

Header Ads Widget

പാല്‍-സംഭരണ വിതരണ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു



അരീപ്പറമ്പ് ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പാല്‍-സംഭരണ വിതരണ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. അയര്‍ക്കുന്നം ഇല്ലിമൂല ജംഗ്ഷനില്‍ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പള്ളം ബ്ലോക്ക് പ്രസിഡന്റ് പ്രൊഫസര്‍ ടോമിച്ചന്‍ ജോസഫ് നിര്‍വ്വഹിച്ചു. അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ അദ്ധ്യക്ഷയായിരുന്നു.ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍ ശാരദ ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു, സുജാത ബിജു, ജെയിംസ് പുതുമന, ബിജു തോമസ്, ഷീന മാത്യു, ഷൈലജ റെജി, വി.സി സ്‌കറിയ, റ്റിജോ കെ.എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments