Breaking...

9/recent/ticker-posts

Header Ads Widget

കെ.എസ്.ആര്‍.ടി.സി ബസും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു.



പാലായില്‍ കെ.എസ്.ആര്‍.ടി.സി ബസും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കോടിമത സ്വദേശി കുളങ്ങരചിറ സാജനാണ് പരിക്കേറ്റത്. സാജനെ പരിക്കുകളോടെ പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഒന്‍പതരയോടെ അരുണാപുരം മരിയന്‍ ജംഗ്ഷനിലായിരുന്നു അപകടം. മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണത്തിനായി പാലായിലേക്ക് വരുമ്പോഴായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസാണ് ഓട്ടോറിക്ഷയില്‍ ഇടിച്ചത്.




Post a Comment

0 Comments