നിറവിനൊപ്പം കനിവും പദ്ധതിയുമായി പാലാ ബാര്‍ അസോസ്സിയേഷന്റെ വേറിട്ട ഓണാഘോഷം ശ്രദ്ധേയമായി. പാലാ പൈകട ആതുരായലയത്തിലെ വൃദ്ധരും, ഭിന്നശേഷിക്കാരുമായ അന്തേവാസികള്‍ക്ക് അരിയും, പലവ്യഞ്ജനങ്ങളും സംഭരിച്ച് നല്‍കിക്കൊണ്ടാണ് പാലാ ബാര്‍ അസോസ്സിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചത്. എല്ലാവരും ഓണം ആഘോഷിക്കുമ്പോള്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുവാനാണ് പാലാ ബാര്‍ അസോസ്സിയേഷന്‍ ശ്രമിച്ചത്. ബാര്‍ അസോസ്സിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ ഫാമിലി കോടതി ജഡ്ജ് ഇ അയൂബ് ഖാന്‍ നിര്‍വ്വഹിച്ചു.ബാര്‍ അസോസ്സിയേഷന്‍ പ്രസിഡന്റ് അഡ്വ ജോഷി എബ്രാഹം തറപ്പേല്‍ അദ്ധ്യക്ഷനായിരുന്നു.സെഷന്‍സ് ജഡ്ജ് ടി.കെ സുരേഷ്, ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജി പദ്മകുമാര്‍, സബ്‌കോടതി ജഡ്ജ് എ.എം അഷ്‌റഫ്, മുന്‍സിഫ് പ്രിയങ്ക പോള്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ വി.ജി വേണുഗോപാല്‍, അഡ്വ ജോബി കുറ്റിക്കാട്ട്, അഡ്വ പ്രജീഷ് ജോസഫ്, അഡ്വ ഗോപീകൃഷ്ണ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓണപ്പാട്ടുകളും, സംഗീത പരിപാടികളും, കവിതാലാപാനവും ആഘോഷങ്ങളോടനുബന്ധിച്ച് നടന്നു. വടംവലിയും, സുന്ദരിക്ക് പൊട്ടുകുത്തലും, മാവേലിയും, ചെണ്ടമേളവും, ഓണാഘോഷത്തില്‍ ആവേശക്കാഴ്ചയൊരുക്കി.
0 Comments