Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ ദൃശ്യ ടവറിന്റേയും, സി.ഒ.എ ഭവന്റേയും ഉദ്ഘാടനം നടന്നു.



പാലായില്‍ ദൃശ്യ ടവറിന്റേയും, സി.ഒ.എ ഭവന്റേയും ഉദ്ഘാടനം നടന്നു. അമ്പലപ്പുറത്ത് കാവിന് സമീപമാണ് ദൃശ്യ ടവര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. പാലാ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍ വാസവന്‍ ദൃശ്യ ടവറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗവ ചീഫ് വിപ്പ് ഡോ എന്‍ ജയരാജ് സി.ഒ.എ ഭവന്‍ ഉദ്ഘാടനം ചെയ്തു. കണ്‍ട്രോള്‍ റൂം ഉദ്ഘാടനം സി.ഒ.എ സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖും, എ.സി ഹാള്‍ ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജനും നിര്‍വ്വഹിച്ചു. പ്രവീണ്‍ മോഹന്‍ അദ്ധ്യക്ഷനായിരുന്നു. കേരള വിഷനും കെ.വി.എച്ച് ഗ്രൂപ്പും ചേര്‍ന്ന് സര്‍ക്കാരാശുപത്രികളിലെ നവജാത ശിശുക്കള്‍ക്കായി നടപ്പാക്കുന്ന എന്റെ കണ്‍മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം ധര്‍മജന്‍ ബോള്‍ഗാട്ടി നിര്‍വ്വഹിച്ചു. തോമസ് ചാഴിക്കാടന്‍ എം.പി, എം.എല്‍.എ മാരായ മാണി സി കാപ്പന്‍, അഡ്വ.മോന്‍സ് ജോസഫ്, അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മലാ ജിമ്മി, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ്‌മോന്‍ മുണ്ടക്കല്‍, രാജേഷ് വാളിപ്ലാക്കല്‍,പാലാ നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ്, ഡി.സി.സി പ്രസിഡണ്ട് നാട്ടകം സുരേഷ്,ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ലിജിന്‍ ലാല്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പില്‍,  സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.എസ് സിബി ,സി.ഒ.എ ജില്ലാ സെക്രട്ടറി റെജി ബി, തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments