Breaking...

9/recent/ticker-posts

Header Ads Widget

വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍.



വില്‍പ്പനയ്ക്കായി   കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍. കിടങ്ങൂര്‍ സൗത്ത് മൂശാരത്ത് അനന്ദു  മുരുകനെ (21)യാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കഴിഞ്ഞദിവസം വള്ളിച്ചിറ പൈങ്ങുളം പള്ളിയുടെ സമീപത്ത് വച്ച് പോലീസ് പരിശോധനയ്ക്കിടയില്‍ കഞ്ചാവുമായി പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. പാലാ സ്റ്റേഷന്‍ എസ്.ഐ. അഭിലാഷ് എം.ഡി, ഷാജി സെബാസ്റ്റ്യന്‍, എ.എസ്.ഐ ബിജു കെ.തോമസ്, സി.പി.ഒ മാരായ ജസ്റ്റിന്‍ ജോസഫ്, അരുണ്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.




Post a Comment

0 Comments