Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ എം.എല്‍.എ ഫണ്ട് വിനിയോഗത്തിന് നഗരസഭാ ഭരണസമിതി തടസ്സം - വാര്‍ഡ് കൗണ്‍സിലര്‍ സിജി ടോമി



പാലായില്‍ എം.എല്‍.എ ഫണ്ട് വിനിയോഗത്തിന് നഗരസഭാ ഭരണസമിതി തടസ്സം സൃഷ്ടിക്കുന്നുവെന്നാരോപിച്ച് നഗരസഭാംഗം രംഗത്തെത്തി. കൊച്ചിടപ്പാടി വാര്‍ഡ് കൗണ്‍സിലര്‍ സിജി ടോണിയാണ് ആരോപണം ഉന്നയിച്ചത്. തകര്‍ന്ന് കിടന്ന കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിന്റെ റീ ടാറിംഗിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച 9 ലക്ഷം രൂപയുടെ ഫണ്ട് വിനിയോഗിക്കുന്നതിനാണ് തടസ്സം നേരിട്ടത്. വര്‍ക്ക് ടെണ്ടര്‍ ചെയ്തപ്പോള്‍ ഏറ്റെടുത്ത കോണ്‍ട്രാക്ടറുടെ കരാര്‍ ഉറപ്പിച്ച് നല്‍കാതെ കൗണ്‍സില്‍ മാറ്റി വയ്ക്കുകയായിരുന്നു. റോഡ് മോശപ്പെട്ട അവസ്ഥയിലാക്കി കൗണ്‍സിലറെ മോശക്കാരിയായി ചിത്രീകരിക്കാനും ശ്രമം നടക്കുന്നതായി  സിജി ടോണി ആരോപിക്കുന്നു.




Post a Comment

0 Comments