പായസമേളയുമായി ബാസ്‌ക്കറ്റ്‌ബോള്‍ ക്ലബ്ബിന്റെ ഓണാഘോഷം. പാലാ ചലഞ്ചേഴ്‌സ് ബാസ്‌ക്കറ്റ്‌ബോള്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പാലായില്‍ പായസമേള നടത്തുന്നത്. സുലഭ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം ആരംഭിച്ച പായസമേള വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് അംഗങ്ങളായ സൂരജ് മണര്‍കാട്, ബിജു തെങ്ങുംപള്ളി, ആന്റണി മാത്യു, രാജേഷ് കെ.വി, സജി ജോര്‍ജ്ജ്, ബിനോയ് തോമസ്, ജിതിന്‍ ജിത്തു, മാര്‍ട്ടിന്‍, ഷാദുല്‍ ജോസഫ്, ടോണി സുജിത് എന്നിവര്‍ നേതൃത്വം നല്‍കി. കൈതച്ചക്ക പായസം, പാലട പ്രഥമന്‍, അടപ്രഥമന്‍ തുടങ്ങിയവയാണ് പായസമേളയില്‍ ഒരുക്കിയിരുന്നത്.
0 Comments