Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂര്‍ ജംഗ്ഷനില്‍ ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടികളാരംഭിക്കുന്നു



അപകടമേഖലയായി മാറിയ പുലിയന്നൂര്‍ ജംഗ്ഷനില്‍ ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടികളാരംഭിക്കുന്നു. പോലീസ്, പി.ഡബ്ല്യു.ഡി, മോട്ടാര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് നടപ്പാക്കേണ്ട ഗതാഗത ക്രമീകരണങ്ങളെക്കുറിച്ച് വിലയിരുത്തി. ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പാലാ എസ്.എച്ച്.ഒ കെ.പി ടോംസണും, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ അനൂപും പറഞ്ഞു. സമാന്തര റോഡിലൂടെ എത്തുന്നവര്‍ക്ക് സംസ്ഥാന പാതയിലേക്കും, പുലിയന്നൂര്‍ വള്ളീച്ചിറ റോഡിലേക്കും തിരിയാന്‍ വളരെ ബുദ്ധിമുട്ടാണ് ഇവിടെ അനുഭവപ്പെടുന്നത്. മിനിട്ടില്‍ 50-ഓളം വാഹനങ്ങള്‍ കടന്നുപോകുന്ന പ്രദേശം അപകട രഹിതമാക്കുന്നതിന് നാറ്റ്പാക് രൂപകല്‍പ്പന ചെയ്ത പദ്ധതി ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അടിയന്തിരമായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്.




Post a Comment

0 Comments