പാലായില്‍ ദൃശ്യ വിസ്മയമൊരുക്കുന്ന പുത്തേട്ട് സിനിമാസ് മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളുടെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. കൊട്ടാരമറ്റത്തെ പുത്തേട്ട് ആര്‍ക്കേഡില്‍ നടന്ന സമ്മേളനത്തില്‍ മാണി സി കാപ്പന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി, മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തില്‍, അഡ്വ നാരാണന്‍ നമ്പൂതിരി, നഗരസഭാംഗം പ്രിന്‍സ് തയ്യില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ചലച്ചിത്ര നടി മിയ, നടന്മാരായ ബാബു നമ്പൂതിരി, പ്രേം പ്രകാശ്, ചാലി പാല, സംവിധായകന്‍ ഭദ്രന്‍ മാട്ടേല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ആധുനിക ദൃശ്യ-ശ്രാവ്യ സംവിധാനങ്ങളോടെ 3 സ്‌ക്രീനുകളിലാണ് പുത്തേട്ട് സിനിമാസില്‍ പ്രദര്‍ശനം നടക്കുന്നത്.
0 Comments