തെരുവുനായ്ക്കളുടെ അക്രമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സത്വരനിയന്ത്രണ നടപടികള്‍ സ്വീകരിക്കുമെന്ന് ആന്റോ ജോസ് പടിഞ്ഞാറേക്കര. നായ്ക്കളുടെ ജനനനിയന്ത്രണ പദ്ധതികള്‍ നടപ്പാക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. നഗരസഭയുടെ മൃഗാശുപത്രിയ്ക്ക് സമീപമുള്ള നായ്ക്കൂടുകള്‍ വന്ധ്യംകരണ പദ്ധതികള്‍ക്കായി പ്രയോജനപ്പെടുത്തും. വന്ധ്യംകരണം കൊണ്ട് മാത്രം നായശല്യം കുറയ്ക്കാന്‍ കഴിയില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. സര്‍ക്കാര്‍ അനുമതി നല്കിയാല്‍ തെരുവുനായ്ക്കളെ പിടികൂടി വനമേഖലയില്‍ എത്തിക്കാന്‍ കഴിയും. പൊതുസ്ഥലങ്ങളില്‍ നിന്നും നായ്ക്കളെ ഒഴിവാക്കുന്നതിനായി സുപ്രീംകോടതിയുടെ നിര്‍ദേശവും സര്‍ക്കാര്‍ തീരുമാനവും കാത്തിരിക്കുകയാണ്. നഗരപ്രദേശത്ത് നായ്ക്കളെ വളര്‍ത്തുന്നവര്‍ ആവശ്യമായ കുത്തിവയ്പുകള്‍ എടുക്കണമെന്നും മൃഗാശുപത്രിയില്‍ ഇതിനുള്ള സൗകര്യം ലഭ്യമാണെന്നും ചെയര്‍മാന്‍ പറഞ്ഞു.
0 Comments