Breaking...

9/recent/ticker-posts

Header Ads Widget

അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ട്രാഫിക് അഡൈ്വസറി യോഗം



പാലാ നഗരസഭാ പരിധിയില്‍ അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ട്രാഫിക് അഡൈ്വസറി യോഗം ചേരുമെന്ന് നഗരസഭാധ്യക്ഷന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു. രാവിലെ പതിനൊന്നിന് ചെയര്‍മാന്റെ ചേംബറിലാണ് യോഗം. മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ്, പൊതുമരാമത്ത് വകുപ്പ്, നഗരസഭാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ട്രാഫിക് ഉപദേശക സമിതി യോഗത്തില്‍ പങ്കെടുക്കും. പുലിയന്നൂരില്‍ തുടര്‍ച്ചയായി അപകട മരണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നഗരസഭ അടിയന്തരമായി ഗതാഗത ഉപദേശക സമിതി യോഗം ചേരാന്‍ തീരുമാനിച്ചത്.




Post a Comment

0 Comments