Breaking...

9/recent/ticker-posts

Header Ads Widget

തെരുവ് നായ ശല്യം രൂക്ഷമാകുമ്പോഴും, സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ.



സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുമ്പോഴും, സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ. മനേക ഗാന്ധിയെ പേടിച്ചാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കുന്നത്. ജനങ്ങളുട ജീവനും, സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ അക്രമകാരികളായ തെരുവ് നായ്ക്കളെ ഉന്മൂലനം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. തെരുവ് നായ ശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാലാ പൗരാവകാശ സംരക്ഷണ സമിതി മുനിസിപ്പല്‍ ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി. തെരുവ് നായ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി, നഗരസഭാംഗങ്ങളായ വി.സി പ്രിന്‍സ്, മായാ രാഹുല്‍, സിജി ടോണി, ആനി ബിജോയ്, ലിജി ബിജു, ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് വേരനാനി, കെ.ആര്‍ മുരളീധരന്‍ നായര്‍, സന്തോഷ് കാവുകാട്ട്, എം.പി കൃഷ്ണന്‍ നായര്‍, ജോബി കുറ്റിക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments