Breaking...

9/recent/ticker-posts

Header Ads Widget

നായ്ക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ പൊലീസ് കേസെടുത്തു



കടുത്തുരുത്തിയില്‍ മുളക്കുളത്ത് നായ്ക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ പൊലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരതകള്‍ക്കെതിരായ വകുപ്പുകള്‍ ചുമത്തിയാണ് വെള്ളൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തു കിടന്ന നായകളെ നാട്ടുകാര്‍ തന്നെയാണ് കുഴിയെടുത്ത് മറവ് ചെയ്തത്. നായകളുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. 12 തെരുവ് നായകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് നായ്ക്കള്‍ ചത്തത്  എന്നാണ് സംശയിക്കുന്നത്. നാടെങ്ങും കുട്ടികളടക്കമുള്ളവര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേല്‍ക്കുമ്പോള്‍ സംരക്ഷണം നല്കാന്‍ കഴിയുന്നില്ലെങ്കിലും തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്ത കേസില്‍ പോലീസ് കേസെടുക്കാന്‍ മുന്നോട്ട് വരികയായിരുന്നു.




Post a Comment

0 Comments