Breaking...

9/recent/ticker-posts

Header Ads Widget

ചൂട്ടുകറ്റ കത്തിച്ച് പ്രതിഷേധ സമരം നടത്തി



കുറവിലങ്ങാട് പഞ്ചായത്തിലെ ഗ്രാമോദ്യാനം പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയില്‍ നശിക്കുന്നതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍ ചൂട്ടുകറ്റ കത്തിച്ച് പ്രതിഷേധ സമരം നടത്തി. പാലാ കോഴാ റോഡില്‍ 2 വര്‍ഷം മുന്‍പ് നിര്‍മിച്ച ഗ്രാമോദ്യാനമാണ് അധികൃതരുടെ അനാസ്ഥ മൂലം ദുരവസ്ഥയിലായത്. സായാഹ്ന പ്രതിഷേധജ്വാല സമരം കേരള കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. സിബി മാണി അധ്യക്ഷനായിരുന്നു. ഡാര്‍ളി ജോയി, വിനു കുര്യന്‍, ഇഎ കമലാസനന്‍, ബിബിന്‍ വെട്ടിയാനി, തോമസ് കല്ലുവേലില്‍, ഷൈജു പാവൂത്തിയേല്‍, സജി വട്ടമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments