Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ കക്കയം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.



പുന്നത്തുറ കക്കയം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. ഞായറാഴ്ച വൈകിട്ട് സപ്താഹ സമാരംഭ സഭ നടന്നു. ആചാര്യ ശ്രേഷ്ഠനായ മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരി, സൂര്യകാലടി സൂര്യന്‍ ഭട്ടതിരിപ്പാട്, തേവണംകോട് നാരായണന്‍ നമ്പൂതിരി, കടിയക്കോല്‍ തുപ്പന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. തിരുവനന്തപുരം ശ്രീ പദ്ഭനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരായ അച്യുത സ്വാമിയാരെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. യജ്ഞചാര്യന്‍ വെള്ളിനേഴി ഹരി, ഭാഗവത മാഹാത്മ്യപാരായണവും, പ്രഭാഷണവും നടത്തും. സെപ്റ്റംബര്‍ 25ന് സപ്താഹ യജ്ഞം സമാപിക്കും.




Post a Comment

0 Comments