നിര്‍ധനരായ വൃക്കരോഗികള്‍ക്ക് പാലാ പീറ്റര്‍ ഫൗണ്ടേഷനും, കൊഴുവനാല്‍ റോട്ടറി ക്ലബ്ബും ചേര്‍ന്ന് സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കുന്നു. കൊഴുവനാല്‍ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ മോനിപ്പള്ളി എം.യു.എം ആശുപത്രിയില്‍ ആധുനിക സജ്ജീകരണങ്ങളുള്ള ഡയാലിസിസ് സെന്റര്‍ ആരംഭിച്ചു. 60 ലക്ഷം രൂപ ചെലവിലുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം 2022 സെപ്റ്റംബര്‍ 9-ാം തീയതി റോട്ടറി ഗവര്‍ണര്‍ കെ. ബാബുമോന്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ ഈ പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇതിനായി ഷിബു പീറ്റര്‍ അമേരിക്കയില്‍ ഷിക്കാഗോയില്‍ ഒരു റോട്ടറി ക്ലബ്ബ് തന്നെ രൂപീകരിച്ച് റോട്ടറി ഇന്റര്‍നാഷണലിന്റെ 'ഗ്ലോബല്‍ ഗ്രാന്‍ഡ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പ്രോജക്റ്റുകള്‍ നടപ്പിലാക്കുന്നത്. കിഡ്‌നി രോഗികള്‍ക്ക് വേണ്ടിയുള്ള 10 വര്‍ഷമായുള്ള സേവനങ്ങള്‍ പരിഗണിച്ച് ഈ വര്‍ഷത്തെ റോട്ടറി സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് പാലാ വെട്ടുകല്ലേല്‍ ഷിബു പീറ്ററിന് സമ്മാനിക്കും. രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍, സെമിനാറുകള്‍, നിര്‍ദ്ധന രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അവാര്‍ഡിനായി പരിഗണിച്ചു. ഷിബു പീറ്റര്‍, സനോ ജോസ്, ടിംസ് പോത്തന്‍, പ്രൊഫ. ജോസ് പി. മറ്റം, ആന്റണി മാത്യു തോണക്കരപാറയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments