Breaking...

9/recent/ticker-posts

Header Ads Widget

അയ്യങ്കാളി ജന്‍മദിന മഹോല്‍സവവും നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണവും


അധഃസ്ഥിത ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ മഹത് വ്യക്തിത്വമായിരുന്നു മഹാത്മാ അയ്യങ്കാളിയെന്ന് പി.സി ജോര്‍ജ്ജ്. ശക്തരായ നേതാക്കള്‍ ഉയര്‍ന്നുവന്നാല്‍ മാത്രമെ അവഗണിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. എസ്.സി എസ്ടി കേരള ജനപക്ഷം പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി ജന്‍മദിന മഹോല്‍സവവും നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്ജ്. അയര്‍ക്കുന്നം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ നടന്ന യോഗത്തില്‍ എസ്എസി എസ്ടി കേരള ജനപക്ഷം പ്രസിഡന്റ് ജയ്‌മോന്‍ അയര്‍ക്കുന്നം അധ്യക്ഷനായിരുന്നു. കെഎച്ച് സിഎ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അജിത സാബു മുഖ്യപ്രഭാഷണം നടത്തി. ബിജു അമയന്നൂര്‍, കുഞ്ഞുമോന്‍ വെള്ളാപ്പള്ളി, സിബി കെഎസ്, മഹേഷ്‌കുമാര്‍, രാജേഷ് കെഎസ് , കെഎസ് രമേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments