Breaking...

9/recent/ticker-posts

Header Ads Widget

ബാനര്‍ വലിച്ചു കെട്ടി എസ്എഫ്‌ഐയുടെ പ്രതിഷേധം



കേരള ഗവര്‍ണറും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ യൂണിവേഴ്‌സിറ്റിയുടെ പ്രവേശനകവാടത്തില്‍  ബാനര്‍ വലിച്ചു കെട്ടി എസ്എഫ്‌ഐയുടെ  പ്രതിഷേധം. യൂണിവേഴ്‌സിറ്റിയുടെ പ്രവേശന കവാടത്തില്‍ ചാന്‍സലറിസം കവാടത്തിന് പുറത്ത് എന്നെഴുതിയ ബാനറാണ് എസ്എഫ്‌ഐ  വലിച്ചു കിട്ടിയിരിക്കുന്നത്. വ്യാഴാഴ്ച യൂണിവേഴ്‌സിറ്റിയില്‍ സ്‌പെഷ്യല്‍ കോണ്‍വെക്കേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ എത്തിയ ഗവര്‍ണര്‍ യൂണിവേഴ്‌സിറ്റി കോമ്പൗണ്ടിനുള്ളില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്‍ബലത്തോടെ വിദ്യാര്‍ഥി രാഷ്ട്രീയക്കാര്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ ശക്തമായി  പ്രതികരിച്ചിരുന്നു. യൂണിവേഴ്‌സിറ്റികളുടെ സ്വയംഭരണ അവകാശങ്ങളെ തകര്‍ക്കാനുള്ള ഭരണാധികാരികളുടെ നയത്തിനെതിരെയും ഗവര്‍ണര്‍ ശക്തമായി പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എസ്എഫ്‌ഐ പ്രതിഷേധബാനര്‍ ഉയര്‍ത്തിയത്.  ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ  പ്രവേശന കവാടത്തില്‍ വലിച്ചുകെട്ടിയ ബാനര്‍ നീക്കംചെയ്യാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തയാറാകാതിരുന്നതും വിമര്‍ശനകാരണമായി.




Post a Comment

0 Comments