Breaking...

9/recent/ticker-posts

Header Ads Widget

മാടപ്പാട് എസ്.എന്‍.ഡി.പി ശാഖായോഗം ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവവും, ഗുരുദേവ ജയന്തിയാഘോഷവും



ഏറ്റുമാനൂര്‍ മാടപ്പാട് എസ്.എന്‍.ഡി.പി ശാഖായോഗം ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവവും, ഗുരുദേവ ജയന്തിയാഘോഷവും സെപ്റ്റംബര്‍ 6 മുതല്‍ 10 വരെ നടക്കും. സെപ്റ്റംബര്‍ 6ന് രാവിലെ 8.30നും 9.05 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടക്കും. തന്ത്രി വടയാര്‍ സുമോദ് തന്ത്രികളും, മേല്‍ശാന്തി ദര്‍ശന്‍ ശാന്തിയും മുഖ്യ കാര്‍മികത്വം വഹിക്കും. ചതയദിനത്തില്‍ പ്രസാദമൂട്ട്, ഘോഷയാത്ര എന്നിവ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് കെ.കെ സോമന്‍, സെക്രട്ടറി ഷിബു ഭാസ്‌കര്‍, വൈസ് പ്രസിഡന്റ് കെ.കെ ശശിധരന്‍, ടി.എസ് സലിമോന്‍, എസ് അജേഷ്, സി.എന്‍ കുട്ടപ്പന്‍, അനു സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments