Breaking...

9/recent/ticker-posts

Header Ads Widget

പത്തോളം നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി



തെരുവുനായ ശല്യം രൂക്ഷമായ മുളക്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പത്തോളം നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി. കാരിക്കോട്, കയ്യൂരിക്കല്‍, കീഴൂര്‍ ഭാഗങ്ങളിലാണ് നായക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഈ പ്രദേശത്ത് വളര്‍ത്തുമൃഗങ്ങളെയും കുട്ടികളെയും തെരുവുനായ്ക്കള്‍ ആക്രമിക്കുന്നത് പതിവായിരുന്നു. ഇതേ തുടര്‍ന്ന് ആരോ വിഷം നലകി നായ്ക്കളെ കൊന്നതാകാമെന്നാണ് കരുതപ്പെടുന്നത്. മൃഗസ്‌നേഹികള്‍ പ്രതിഷേധവുമായി എത്തുമ്പോഴും തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ നായ്ക്കളെ കൊന്നൊടുക്കാന്‍ മുന്നോട്ട് വരുന്ന സാഹചര്യമാണുള്ളത്. വൈക്കം , തലയോലപ്പറമ്പ് ഭാഗങ്ങളില്‍ മാത്രം 20 ഓളം പേര്‍ക്കാണ് നായ്ക്കളുടെ കടിയേറ്റത്.




Post a Comment

0 Comments