Breaking...

9/recent/ticker-posts

Header Ads Widget

അഖിലകേരള വിശ്വകര്‍മ മഹാസഭ മീനച്ചില്‍ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ദിനാചരണം നടന്നു.



അഖിലകേരള വിശ്വകര്‍മ മഹാസഭ മീനച്ചില്‍ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ദിനാചരണം നടന്നു. എ.കെ.വി.എം.എസ് യൂണിയന്‍ ഓഫീസില്‍ പുതുതായി നിര്‍മിച്ച പ്രാര്‍ത്ഥനാ ഹാളിന്റെ ഉദ്ഘാടനവും നടന്നു. പൊതു സമ്മേളനം മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ടി.എസ് ശ്രീധരന്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് എസ് രാജീവ് ആമുഖ പ്രഭാഷണം നടത്തി. ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡന്റ് ഓമന ഗോപാലന്‍, ബിജെപി സംസ്ഥാന വക്താവ് അഡ്വ നാരായണന്‍ നമ്പൂതിരി എന്നിവര്‍ വിശ്വകര്‍മദിന സന്ദേശം നല്‍കി. നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര മുഖ്യ പ്രഭാഷണം നടത്തി.നഗരസഭാംഗം ബിന്ദു മനു വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. കെ.വി.എം.എസ് സംസ്ഥാന പ്രസിഡന്റ് ഇ.എസ് നിതീഷ് വിശിഷ്ട വ്യക്തികളെ ആദരിച്ചു. യു.ആര്‍ മോഹനന്‍, എം.കെ മോഹനന്‍, പി.വി ഷെല്‍ജിമോന്‍, ഉഷാ ബാബു, രജനി വിനോദ്, റ്റി.എല്‍ ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് ജേതാവ് ഷീലാറാണി, ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച ആദര്‍ശിഖ പ്രശോഭ്, വേള്‍ഡ് ഹെരിറ്റേജ് ആര്‍ട്‌സ് ഫെസ്റ്റിവെല്‍ ഗോള്‍മെഡല്‍ വിന്നര്‍ പി.വി സന്തോഷ് കുമാര്‍ എന്നിവരെ ആദരിച്ചു.





Post a Comment

0 Comments