Breaking...

9/recent/ticker-posts

Header Ads Widget

വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി മീനച്ചില്‍ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ദിനാചരണം നടന്നു.



വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി മീനച്ചില്‍ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ദിനാചരണം നടന്നു. വ്യാപാര ഭവനില്‍ നടന്ന സമ്മേളനം സംസ്ഥാന ട്രഷറര്‍ കെ.ആര്‍ സുധീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിശ്വകര്‍മ്മജര്‍ രാഷ്ട്രീയമായ അടിമത്തത്തില്‍ നിന്നും മോചിതരാവണമെന്നും, അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശക്തമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.എസ് മോഹനന്‍ അദ്ധ്യക്ഷനായിരുന്നു. രാജേഷ് മണി വിശ്വകര്‍മ്മദിന സന്ദേശം നല്‍കി. ജില്ലാ സെക്രട്ടറി എന്‍.എസ് വിനോദ് കൂമാര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ഡോ ശ്രീധര്‍ കൂത്താട്ടുകുളം, ജയശ്രീ ശ്രീധര്‍, മഹാളാസംഘം ജില്ലാ പ്രസിഡന്റ് സരസമ്മ കൃഷ്ണന്‍, രാധാ ബിജു, ബിജു സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആചാര്യ കെ.കെ വിജയന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശ്വകര്‍മ്മദേവ പൂജയും, പുഷ്പാര്‍ച്ചനയും നടന്നു.




Post a Comment

0 Comments