Breaking...

9/recent/ticker-posts

Header Ads Widget

എസ്.എച്ച്. വെല്‍നെസ്സ് ക്ലിനിക്കില്‍ കുമരകം പഞ്ചായത്തിലെ ആദ്യ ഡിജിറ്റല്‍ എക്‌സ്-റേ മെഷീന്‍ സ്ഥാപിച്ചു



കോട്ടയം എസ്.എച്ച്. മെഡിക്കല്‍ സെന്ററിന്റെ നേതൃത്വത്തില്‍ കുമരകം പള്ളിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന എസ്.എച്ച്. വെല്‍നെസ്സ് ക്ലിനിക്കില്‍ കുമരകം പഞ്ചായത്തിലെ ആദ്യ ഡിജിറ്റല്‍ എക്‌സ്-റേ മെഷീന്‍ സ്ഥാപിച്ചു. ഇതുവഴി വളരെ വേഗത്തില്‍ മികച്ച എക്‌സ്-റേ ഇമേജുകള്‍ രോഗികള്‍ക്ക് ലഭ്യമാകുന്നു.ഡിജിറ്റല്‍ എക്‌സ്-റേ മെഷീന്‍-ന്റെ വെഞ്ചരിപ്പ്  കര്‍മം കുമരകം പള്ളി വികാരി ഫാ. ബിജോ അരഞ്ഞാണിയിലിന്റെ കാര്‍മികത്വത്തില്‍ നടന്നു. വാര്‍ഡ് മെമ്പര്‍ ജോഫി, എസ്.എച്ച്. മെഡിക്കല്‍ സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സി. ജീന, ഫിനാന്‍ഷ്യല്‍ മാനേജര്‍ സി. ലിറ്റില്‍ ഫ്‌ളവര്‍, വെല്‍നെസ്സ് ക്ലിനിക് ആര്‍.എം.ഒ. ഡോ. ശരത്ത്, പി. ആര്‍.ഒ. നിബിന്‍ ചെറിയാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എസ്.എച്ച്. മെഡിക്കല്‍ സെന്ററിലെ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. ശ്രീജിത്ത് വി രവിയുടെ  നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും നടന്നു.




Post a Comment

0 Comments