Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഡുതല കുടുംബ സംഗമവും, ആഘോഷ പരിപാടികളും



അയര്‍ക്കുന്നം പഞ്ചായത്തിലെ 2, 3 വാര്‍ഡുകളുടെയും, സാന്ത്വനം കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ വാര്‍ഡുതല കുടുംബ സംഗമവും, ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. പുന്നത്തുറ ഈസ്റ്റ് കരുനാട്ടുകവലയില്‍ നടന്ന പൊതുസമ്മേളനം  ജില്ലാ പഞ്ചായത്തംഗം റജി എം ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ അധ്യക്ഷയായിരുന്നു. ബ്ലോക് പഞ്ചായത്തംഗങ്ങളായ ജയിംസ് പുതുമന, ലിസമ്മ ബേബി , പഞ്ചായത് വൈസ് പ്രസിഡന്റ് ലാല്‍സി പി മാത്യു , സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാരായ കെ.സി ഐപ്പ്, ഷീന മാത്യു, ജിജി നാകമറ്റം, പഞ്ചായത്തംഗങ്ങളായ ജോണി കുര്യന്‍ എടേട്ട്, ടോംസി ജോസഫ് മരുതൂര്‍, വിവിധ ഗ്രാമപഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ ചെയര്‍ പേഴസണ്‍ ബീന അനീഷ് , പുന്നത്തുറ സഹകരണ ബാങ്ക് പ്രസിഡന്റ് സോമശേഖരന്‍ നായര്‍, മഞ്ജുഷ സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ്  നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. കലാ കായിക മത്സരങ്ങളും നടന്നു.




Post a Comment

0 Comments