Breaking...

9/recent/ticker-posts

Header Ads Widget

ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തി വീടിന്റെ തറയില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്തു.



ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തി വീടിന്റെ തറയില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്തു. ആലപ്പുഴ ആര്യാട് കിഴക്കേതയ്യില്‍ ബിന്ദുമോന്റെ മൃതദേഹമാണ് സുഹൃത്തായ ചങ്ങനാശ്ശേരി എ.സി കോളനിയില്‍ മുത്തുകുമാറിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. ബിന്ദുമോനെ കാണാനില്ലെന്ന് കാണിച്ച് സെപ്റ്റംബര്‍ 28ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ചമ്പക്കുളത്ത് ബന്ധുവിന്റെ മരണവീട്ടില്‍ പോയ ബിന്ദുമോനെയാണ് കാണാതായത്. പോലീസ് അന്വേഷണത്തില്‍ ചങ്ങനാശ്ശേരി എ.സി കോളനിക്ക് സമീപം ടവര്‍ ലൊക്കേഷന്‍ കാണിച്ചതിനെ തുടര്‍ന്നാണ് ബന്ധുവായ മുത്തുകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ദൃശ്യം മോഡലില്‍ വീടിന്റെ തറ തുരന്ന് വീടിന്റെ മൃതദേഹം കുഴിച്ചിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. ബിന്ദുമോന്റെ ബൈക്ക് പുതുപ്പള്ളിയില്‍നിന്നും കണ്ടെത്തിയിരുന്നു. ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി സി.ജി സനല്‍കുമാറിന്റേയും, എസ്.എച്ച്.ഒ റിച്ചാര്‍ഡ് വര്‍ഗീസിന്റേയും നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.




Post a Comment

0 Comments