Breaking...

9/recent/ticker-posts

Header Ads Widget

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.



കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ഏറ്റുമാനൂര്‍ ക്ഷേത്ര കിഴക്കേനടയില്‍ ബൈപാസ് റോഡ് സന്ധിക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു അപകടം. ഏറ്റുമാനൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍  ബിജുവിന്റെ നേതൃത്വത്തില്‍ എത്തിയ  പോലീസ് സംഘം മേല്‍ നടപടി സ്വീകരിച്ചു. ബൈപാസ് റോഡ് ടാറിങ് പൂര്‍ത്തീകരിച്ച്  തുറന്നു കൊടുക്കുന്നതിന് മുമ്പ് തന്നെ അപകടങ്ങള്‍ വര്‍ദ്ധിക്കുകയാണ്. റോഡില്‍ അപകട സൂചികാ ബോര്‍ഡുകള്‍ ഇല്ലാത്തത് വാഹനാപകടങ്ങള്‍ക്ക് കാരണമാവുകയാണ്. പണികള്‍ പൂര്‍ണമായും പൂര്‍ത്തീകരിച്ച് നവംബര്‍ ഒന്നിന് റോഡ് തുറന്നു കൊടുക്കുന്നതോടെ  റോഡ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.




Post a Comment

0 Comments