Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബ് ശ്രദ്ധേയമായി



മരണത്തേക്കാള്‍ ഭയാനകമാണ് ലഹരിയുടെ മയക്കം എന്ന ഓര്‍മ്മപ്പെടുത്തലുമായി കുറിച്ചിത്താനം എസ്.കെ.വി.എച്ച്.എസ്.എസ് എസ്.പി.സി  വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബ് ശ്രദ്ധേയമായി. പാലാ ളാലം ജംഗ്ഷനിലാണ് വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. എക്‌സൈസ് ഇന്‍സ്പക്ടര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ ശിവന്‍ കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍ വിനീത വി നായര്‍, എസ്.പി.സി യുടെ ചുമതല വഹിക്കുന്ന അധ്യാപകരായ പാര്‍വതി കൃഷ്ണന്‍, ശ്രീജ കെ.എന്‍, സാന്റി കുര്യന്‍,  രേഖ,  ബിനു ജി, ശ്രീജിത് പി.ജി, ഉണ്ണികൃഷ്ണന്‍, ഡ്രില്‍ ഇന്‍സ്‌പെക്ടര്‍ സജി സദാനന്ദന്‍ തുടങ്ങിയവര്‍ നേതൃത്യം നല്‍കി.




Post a Comment

0 Comments