Breaking...

9/recent/ticker-posts

Header Ads Widget

ഗാന്ധി ജയന്തി ദിനത്തില്‍ സ്വച്ഛതാ പഖ്വാഡ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.



വൈക്കം റോഡ് യൂസേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ സതേണ്‍ റയില്‍വെ തിരുവനന്തപുരം ഡിവിഷനുമായി സഹകരിച്ച് ഗാന്ധി ജയന്തി ദിനത്തില്‍ സ്വച്ഛതാ പഖ്വാഡ എന്ന  ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.ഞായറാഴ്ച രാവിലെ 8 മുതല്‍ വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സന്നദ്ധ സംഘടനകള്‍, സ്‌കൂള്‍ കോളേജ്, എന്‍.എസ്.എസ്, എന്‍.സി.സി വിദ്യാര്‍ത്ഥികള്‍, പൗരസമിതി, റെസിഡന്റ്‌സ് അസോസിയേഷനുകള്‍,  തൊഴിലാളികള്‍, വ്യാപാര വ്യവസായികള്‍,  തുടങ്ങിയവരുടെ സഹകരണത്തോടെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനും പരിസരവും ശുചീകരിച്ചു. ശുചീകരണ യജ്ഞം അഡ്വ: മോന്‍സ് ജോസഫ് എം.എല്‍.എ  ഉദ്ഘാടനം ചെയ്തു.കടുത്തുരുത്തി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ അധ്യക്ഷത വഹിച്ചു. സതേണ്‍ റയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസര്‍  ജി രമേഷ് മുഖ്യാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, സൈനമ്മ ഷാജു, ലിജിന്‍ ലാല്‍, അശ്വന്ത് മാമലശ്ശേരില്‍, ജോസ് തോമസ്, ജെസ്സി കുര്യന്‍ , പോള്‍ മാന്‍വെട്ടം, ആപ്പാഞ്ചിറ പൊന്നപ്പന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റേഷന്‍ സൂപ്രണ്ട് വിജയകുമാറിന്റെ നേതൃത്വത്തില്‍ റെയില്‍വേ ജീവനക്കാര്‍, ഡോ. ആന്‍സിയുടെ നേതൃത്വത്തില്‍ കുറവിലങ്ങാട് ദേവമാതാ കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍, വൈക്കം ജെ.സി.ഐ പ്രവര്‍ത്തകര്‍, വൈക്കം റോഡ് യൂസേഴ്സ് ഫോറം നേതാക്കളായ വിനോദ്കുമാര്‍, അഡ്വ. ജോസ് ജോസഫ്, അഭിരാജ് സോമന്‍, അനില്‍കുമാര്‍,ജീത് കുര്യന്‍ മറ്റം, ചന്ദ്രബോസ്, കരണ്‍ സുധാകര്‍,സാബു, രാജു, സി എസ് ജോര്‍ജ്, കൃഷ്ണസാഗര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments