Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളേജ് ഓഫ് നഴ്‌സിംഗിന്റെ ആഭിമുഖ്യത്തില്‍ ഹൃദയദിനാചരണവും, വാക്കത്തോണും



കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളേജ് ഓഫ് നഴ്‌സിംഗിന്റെ ആഭിമുഖ്യത്തില്‍ ഹൃദയദിനാചരണവും, വാക്കത്തോണും സംഘടിപ്പിച്ചു. കിടങ്ങൂര്‍ എല്‍.എല്‍.എം ഹോസ്പിറ്റല്‍ അങ്കണത്തില്‍ നിന്നുമാരംഭിച്ച വാക്കത്തോണ്‍ പഞ്ചായത്ത് ജംഗ്ഷനില്‍ സമാപിച്ചു. വിദ്യാര്‍ത്ഥിനികള്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചു. ഹൃദയദിനാചരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഉദ്ഘാടനം ചെയ്തു. എല്‍.എല്‍.എം ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ ആനി ജോസ് അദ്ധ്യക്ഷയായിരുന്നു.സബ് ഇന്‍സ്‌പെക്ടര്‍ എം.കെ ഗോപകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ സിസ്റ്റര്‍ ജെസീന എന്നിവര്‍ സന്ദേശം നല്‍കി. സഞ്ചു മാത്യു, സാന്ദ്ര പ്രതാപ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്ട്രീറ്റ് ക്ലീനിംഗും നടത്തി.




Post a Comment

0 Comments