കോതനല്ലൂര്‍ ഇമ്മാനുവേല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റേയും, വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ കുറുപ്പുന്തറ യൂണിറ്റിന്റേയും ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ ശാന്തിയാത്ര നടത്തി. മതമൗലികവാദത്തിനും, ലഹരി ഉപയോഗത്തിനും, അഴിമതിക്കുമതിരെയുള്ള സന്ദേശവുമായാണ് കോതനല്ലൂര്‍ മുതല്‍ കുറുപ്പുന്തറ വരെ ശാന്തിയാത്ര നടത്തിയത്. കോതനല്ലൂര്‍ ജംഗ്ഷനില്‍ നടന്ന, സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സെബാസ്റ്റിയന്‍ പടിക്കക്കുഴിപ്പില്‍ അദ്ധ്യക്ഷനായിരുന്നു. കുറുപ്പുന്തറയില്‍ നടന്ന സമാപന സമ്മേളനം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ അദ്ധ്യക്ഷയായിരുന്നു. പ്രിന്‍സിപ്പല്‍ കെ.വി കുര്യാക്കോസ്, പ്രോഗ്രാം ഓഫീസര്‍ വര്‍ഗീസ് തോമസ്, പി.ടി.എ പ്രസിഡന്റ് സണ്ണി നെല്ലിത്താനത്തുകാലായില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments