Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയും, വിമുക്തി മിഷനും സംയുക്തമായി ലഹരിവിരുദ്ധ പ്രബോധന സെമിനാര്‍ നടത്തി.



പാലാ നഗരസഭയും, വിമുക്തി മിഷനും സംയുക്തമായി ലഹരിവിരുദ്ധ പ്രബോധന സെമിനാര്‍ നടത്തി. മാത്യു എം കുഴിവേലി സ്മാരക മുനിസിപ്പല്‍ ലൈബ്രറിയില്‍ നടന്ന സെമിനാര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് അധ്യക്ഷയായിരുന്നു. ലഹരി ഉപയോഗവും, സാമൂഹ്യ വിപത്തും എന്ന വിഷയത്തില്‍ പാലാ വിമുക്തി മിഷന്‍ സൈക്കാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ആശാ മരിയ പോള്‍ സെമിനാര്‍ നയിച്ചു.  സ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍മാന്മാരായ  ബൈജു കൊല്ലംപറമ്പില്‍,  ബിന്ദു മനു വരിക്കാനിക്കല്‍, നീന ജോര്‍ജ് ചെറുവള്ളില്‍, കൗണ്‍സിലര്‍മാരായ സാവിയോ കാവുകാട്ട്, മായാ പ്രദീപ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍, മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ശ്രീകല അനില്‍കുമാര്‍, സിസിലി പി  തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments