ഗാന്ധിജയന്തി ദിനത്തില്‍ മരങ്ങാട്ടുപിള്ളി ലയണ്‍സ് ക്ലബ്ബ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മരങ്ങാട്ടുപള്ളി ടൗണിലെ വിവിധ സ്ഥലങ്ങളില്‍ ശുചീകരണം നടത്തിയത്. ക്ലബ്ബ് ചാര്‍ട്ടര്‍ മെമ്പറും , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റുമായ എം.ഡി ജോസഫ് മറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് കുര്യാച്ചന്‍ കോരംകുഴക്കല്‍ നേതൃത്വം നല്‍കി. ജിമ്മി ഇട്ട്യേക്കാട്ട്, ടി.എസ് ജെയിംസ് , ജസ്റ്റിന്‍ പൊന്നംവരിക്കയില്‍, ടോമി ആരംപുളിക്കല്‍, സണ്ണി ചേക്കൊന്തയില്‍, ജോഷി പന്നിക്കോട്ട്, സോണറ്റ് കട്ടിക്കാനാല്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments