Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ പഞ്ചായത്തിലെ പാലിയേറ്റീവ് പരിചരണ പദ്ധതിക്കായി ളാലം ബ്ലോക്ക് പഞ്ചായത്ത് ആംബുലന്‍സ് നല്‍കുന്നു.




മീനച്ചില്‍ പഞ്ചായത്തിലെ പാലിയേറ്റീവ് പരിചരണ പദ്ധതിക്കായി ളാലം ബ്ലോക്ക് പഞ്ചായത്ത് ആംബുലന്‍സ്  നല്‍കുന്നു. ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പൂവേലിയുടെ നിര്‍ദ്ദശ പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് 12 ലക്ഷം രൂപ ചെലവില്‍ ആംബുലന്‍സ് വാങ്ങി നല്‍കുന്നത്. ഒക്ടോബര്‍ 5 ബുധനാഴ്ച രാവിലെ കിഴപറയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ മാണി സി കാപ്പന്‍ എം.എല്‍.എ മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറും. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്,  ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പൂവേലി തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments