Breaking...

9/recent/ticker-posts

Header Ads Widget

നസ്രത്ത്ഹില്‍ സ്‌പോര്‍ട്ടിംഗ് ഗ്രൗണ്ടിന്റെ സമര്‍പ്പണം തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു



ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച നസ്രത്ത്ഹില്‍ സ്‌പോര്‍ട്ടിംഗ് ഗ്രൗണ്ടിന്റെ സമര്‍പ്പണം തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു. 9 ലക്ഷം രൂപ ചെലവിലാണ് കുറവിലങ്ങാട്ടെ ആദ്യ പൊതു കളിസ്ഥലം നസ്രത്ത് ഹില്ലില്‍ നിര്‍മിച്ചത്. ഡി പോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം ബ്ലോക്ക് പഞ്ചായത്ത് വക സ്ഥലത്താണ് കളിസ്ഥലം നിര്‍മിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് നസ്രത്ത്ഹില്‍ സ്‌പോര്‍ട്ടിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ അദ്ധ്യക്ഷനായിരുന്നു.സ്‌പോര്‍ട്ടിംഗ്  ഗ്രൗണ്ടിലെ ഫ്‌ളഡ്‌ലൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി നിര്‍വ്വഹിച്ചു. ഒളിമ്പ്യന്‍ മനോജ്‌ലാല്‍ മുഖ്യാതിഥിയായിരുന്നു.  ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തു വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.സി കുര്യന്‍,  സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ.പി.ജെ.സിറിയക് ,ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ്  ഡോ.സിന്ധുമോള്‍ ജെക്കബ്് , അംഗങ്ങളായ  ജോണ്‍സന്‍ പുളിക്കീല്‍ ,കൊച്ചു റാണി സെബാസ്റ്റ്യന്‍ ,സ്മിത അലക്‌സ് ,പഞ്ചായത്തു മെമ്പര്‍മാരായ  അല്‍ഫോന്‍സ് ജോസഫ് ,വിനു കുര്യന്‍ ,ഡാര്‍ലി ജോജി,കമലാസനന്‍ ഇ.കെ.,ലതിക സാജു ,ബിജു പുഞ്ചായില്‍ ,ബേബി തൊണ്ടാന്‍കുഴിയില്‍ ,എം.എം.ജോസഫ്, തുടങ്ങിയവര്‍  പ്രസംഗിച്ചു.




Post a Comment

0 Comments