Breaking...

9/recent/ticker-posts

Header Ads Widget

ഒക്ടോബര്‍ 2 ന് ഗാന്ധിജയന്തി ദിനാചരണവും, സ്വദേശ് മെഗാ ക്വിസ് മത്സരവും നടത്തി



കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസ്സിയേഷന്‍ കുറവിലങ്ങാട് സബ്ജില്ലയുടെ ആഭിമുഖ്യത്തില്‍  ഒക്ടോബര്‍ 2 ന് ഗാന്ധിജയന്തി ദിനാചരണവും സ്വദേശ് മെഗാ ക്വിസ് മത്സരവും നടത്തി.  കുറുപ്പുന്തറ സെന്റ് തോമസ്സ് എല്‍.പി.സ്‌കൂളില്‍  നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ഡി.സി.സി. ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.ഡി.സി.സി. ജനറല്‍ സെക്രട്ടറി റോണി. കെ. ബേബി ഗാന്ധിജയന്തി ദിന സന്ദേശം നല്‍കി. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി  ജോസഫ് എന്‍.ഡി അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.എസ്.റ്റി.എ    മുന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സ്റ്റാന്‍ലി ജോര്‍ജ്ജ് ആശംസ അര്‍പ്പിച്ചു.സബ്ജില്ലാ പ്രസിഡന്റ് ആര്‍. ഹരികൃഷ്ണന്‍,  വി.ജെ.സജിമോന്‍, പ്രവീണ്‍. സി.പി, രാജീവ് കുമാര്‍,  കെ.വി. വിഷ്ണു ഹരി,  ഗ്രീഷ്മ പീറ്റര്‍,  ആനി.പി.ജോണ്‍, എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments