വയോജന ദിനാചരണത്തിന്റെ ഭാഗമായി മീനച്ചില്‍ പൂവത്തോട് അങ്കണവാടിയിലെ പ്രിയദര്‍ശിനി വയോജന ക്ലബിന്റെ ആഭിമുഖ്യത്തില്‍ 100 വയസ് തികഞ്ഞ ത്രേസ്യാമ്മ മൈക്കിള്‍ ചിലമ്പന്‍കുന്നേലിനെ ക്ലബ് പ്രസിഡന്റ് പ്രസാദ് കൊണ്ടുപറമ്പില്‍ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ലിസ്സമ്മ ഷാജന്‍, അങ്കണവാടി വര്‍ക്കര്‍ ഷൈലജ റ്റീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പിച്ചു. മുന്‍ മീനച്ചില്‍ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ജെസി ജോസ് , ജോഷി മൈക്കിള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
0 Comments